2012 ജൂൺ 1, വെള്ളിയാഴ്‌ച

വീണ്ടും യാത്രകള്‍, ഏകാന്തമായ സഞ്ചാരപഥങ്ങല്‍.ഋതു പരിണാമങ്ങള്‍ക്കിടയില്‍ പ്രണയം വീണ്ടെടുക്കാനുള്ള ശ്രമം തുടരവേ പുതിയ പുന:സമാഗമങ്ങള്‍ സംഭവിക്കുന്നു. നൈലിന്റെ തീരത്ത് ഒരു നീര്‍ക്കുരുവിയെ പോലെ തലയില്‍ പച്ച ഉറുമാല്‍ ചുറ്റിക്കെട്ടി  അവള്‍ വന്നു. ചെറുതിരകളില്‍ കാല്‍ നനച്ച് തരിമണലിലൂടെ  നടക്കുമ്പോള്‍ അവളുടെ കൈകള്‍ എന്നെ വലയം ചെയ്തു.ആ സുഗന്ധത്തില്‍ കോസ്‌മോപോളിറ്റന്‍ ഹോട്ടലിലെ ഹരിതഭംഗിയെഴുന്ന മണിയറയില്‍ ഞങ്ങള്‍ പ്രണയത്തിന്റെ വര്‍ഷവും വസന്തവും പങ്കുവച്ചു.പുലര്‍വെളിച്ചം ജാലകവിരിപ്പിനിടയില്‍ എ്ത്തിനോക്കുമ്പോള്‍ അറിഞ്ഞു,പച്ച വിരിപ്പിില്‍ പൊടിഞ്ഞ ചന്ദനപ്പൊട്ട് ബാക്കിയാവുന്നു.മുല്ലമാലയില്‍ നീളന്‍ മുടിച്ചുരളുകള്‍.....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ